> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.ടി. സമാനതകളില്ലാത്ത എഴുത്തുകാരൻ: മിത്ര നീലിമ
- URL: https://www.vaikomvartha.com/m-t-vasudevan-nair/
- Published: 2026-07-15T13:50:36.000Z
- Updated: 2026-07-15T13:50:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തലയോലപ്പറമ്പ്: കഥാസാഹിത്യത്തിലെന്ന പോലെ ഗദ്യസാഹിത്യത്തിലും സമാനതകളില്ലാത്ത സ്ഥാനമുള്ള എഴുത്തുകാരനാണ് എം.ടി എന്ന് കവി മിത്രനീലിമ പറഞ്ഞു. എം.ടി.യുടെ 93-ാം മത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയ്യും എം.ടി.വി ഫൗണ്ടേഷനും ചേർന്ന് നൂറ് ദിവസം പത്ത് എം.ടി. കൃതികളുടെ പുനർവായന പരമ്പരയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലിമ. ഇന്ത്യയിലെ എക്കാലത്തെയും വലിയ എഴുത്തുകാരുടെ നിരയിൽ നിൽക്കുന്ന എം.ടി. യുടെ ലേഖനങ്ങൾ ഗഹനമായ ഏതു വിഷയവും സരളവും ഹൃദ്യവുമായി എങ്ങനെയെഴുതാം എന്നതിൻ്റെ ഉദാത്ത മാതൃകകളാണ് എന്നും നീലിമ പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-53.jpg)

തലയോലപറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ എം.ടി.വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയണൽ, മനേജർ എം.എസ്. ഇന്ദു, ഡി. കുമാരി കരുണാകരൻ, അബ്ദുൾ ആപ്പാഞ്ചിറ, സി.ജി. ഗിരിജൻ തോന്നല്ലൂർ , ഡോ.എസ്. പ്രീതൻ, അമൃത രാജീവ്, ലിൻ റോസ് എന്നിവർ പ്രസംഗിച്ചു.