> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാലിന്യ സംസ്കരണം: പുരസ്കാരം നൽകി
- URL: https://www.vaikomvartha.com/maaliny-snskrnnn-purskaarn-n-ki/
- Published: 2026-02-24T12:00:26.000Z
- Updated: 2026-02-24T12:00:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ശുചിത്വ പഠനോത്സവത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ തരത്തിലുള്ള മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വിജയികളായ 50 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മികച്ച ഹരിത സേനാ പ്രവർത്തനങ്ങൾക്ക് അക്കരപ്പാടം യു.പി സ്കുളിന് പുരസ്ക്കാരവും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു വിതരണം ചെയ്തു. ഹെസ് മാസ്റ്റർ ഇ.ആർ. നടേശൻ പുരസ്കാരം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, ദീപേഷ്, ആജിഷാ ഉദയകുമാർ, ഗീതാ ഷാജി, അജിതാ മധു, അഭിജിത്ത് ചായപ്പള്ളി, ഷൈലാ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.