> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ  പൂയം ആറാട്ട്  മഹോത്സവത്തിന് നാളെകൊടിയേറും
- URL: https://www.vaikomvartha.com/maampr-shrii-subrhmnnysvaami-ksseetrttile-puuyn-aarraatttt-mhootsvttin-naallekottiyeerrun/
- Published: 2026-02-21T10:33:48.000Z
- Updated: 2026-02-21T10:33:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പരിയാരം മാമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7ന് താലപ്പൊലി, 7.20നും 8നും മദ്ധ്യേ ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെയും മേൽശാന്തി അരവിന്ദ് ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ, 8.30ന് കലാപരിപാടികൾ, തുടർന്ന് തിരുവാതിരകളി. 23ന് ഷഷ്ഠി. 8.30ന് ഭാഗവതപാരായണം, 11ന് കലശപൂജ, കലശാഭിഷേകം, ഷഷ്ഠിപൂജ, ശ്രീഭൂതബലി, അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് താലപ്പൊലി വരവ്, തുടർന്ന് അന്നദാനം, 7.30 മുതൽ ഫ്യൂഷൻ തിരുവാതിര, 8.30 മുതൽ ഫ്യൂഷൻ കൈകൊട്ടിക്കളി. 24ന് 8ന് കാഴ്ചശ്രീ്ബലി, 10ന് ഉപദേവതകൾക്ക് വിശേഷാൽ പൂജയും കലശവും, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് താലപ്പൊലിവരവ്, 7.30 മുതൽ കലാപരിപാടികൾ. 25ന് 9ന് പ്രഭാഷണം, 10ന് സർപ്പത്തിന് വിശേഷാൽപൂജയും കലശവും തളിച്ചുകൊട, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ദീപാരാധന, 7ന് താലപ്പൊലി വരവ്, 7.15 മുതൽ ഭജൻസ്. 26ന് തിരുവാഭരണം ചാർത്ത്. 9ന് പ്രഭാഷണം, 6ന് തിരുവാഭരണ ഘോഷയാത്ര, 7ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്. 27ന് പള്ളിവേട്ട, കാവടി തിരുവുത്സവം. 8ന് ഗുരുദേവകീർത്തനങ്ങളുടെ ആലാപനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 5.30ന് കാവടി ഘോഷയാത്ര, തുടർന്ന് കാവടി അഭിഷേകം, ദീപാരാധന, 10.30ന് പള്ളിവേട്ട. 28ന് പൂയം തിരുആറാട്ട് മഹോത്സവം. 8ന് ഗജപൂജ, ആനയൂട്ട്, 8.30ന് കാഴ്ചശ്രീബലി, വൈകിട്ട് 4.30ന് വിശേഷാൽ കാഴ്ചശ്രീബലി, 7ന് ദീപാരാധന, 7.10ന് ആറാട്ട് പുറപ്പാട്, തിരുവാറാട്ട്.