> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാതൃകാ പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളവ്
- URL: https://www.vaikomvartha.com/maatrkaa-pcckkrri-teeaatttttti-nuurrumeeni-villv/
- Published: 2026-03-12T15:49:00.000Z
- Updated: 2026-03-12T15:49:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി യജ്ഞപദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രി വളപ്പിൽ ഒരുക്കിയ മാതൃകാ പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളവ്. വൈക്കം നഗരസഭ കൃഷിഭവൻ പരിധിയിലുള്ള താലുക്ക് ആശുപത്രിയിലെ 40 സെൻ്റ് സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തിയത്. ഒരുക്കിയ നിലത്തിൽ കളകൾ വളരാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് തൈനട്ടും മണ്ണും വളവും നിറച്ച ഗ്രോബാഗിലും ചട്ടിയിലുമാണ് തൈകൾ നട്ടത്. സി.കെ.ആശ എം.എൽ.എ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ആശുപത്രി വളപ്പിൽ വിജയകരമായി നടത്തിയ കൃഷി കൂടുതൽ പേർക്ക് കൃഷിയോട് ആഭിമുഖ്യമുണ്ടാകാൻ ഇടയാക്കുമെന്ന് സി.കെ.ആശ എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ കൃഷിത്തോട്ടങ്ങൾ തീർത്ത് കുടുംബങ്ങളൈ കൃഷിയോടടുപ്പിക്കുന്ന കൃഷിഭവൻ്റെ പദ്ധതി കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പിൻ്റെ തീരുമാനം. താലൂക്ക് ആശുപത്രിയിൽ നടത്തിയ കൃഷിയുടെ പരിപാലനവും മേൽനോട്ടവും താലൂക്ക് ആശുപത്രി, കൃഷിഭവൻ അധികൃതരും കാർഷിക വികസന സമിതി അംഗങ്ങളുമാണ് നിർവഹിച്ചത്.  
കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ജി. സീന, വൈക്കം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, താലൂക്ക് ആശുപത്രി  
സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകരൻ  
കാർഷിക വികസന സമിതി അംഗം പി. സോമൻപിള്ള, എൻ. മോഹനൻ, സിന്ധു മധുസൂദനൻ, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, വി.വി. സിജി, ആശ കുര്യൻ, നിമിഷ കുര്യൻ രമ്യ തുടങ്ങിയവർ സംബന്ധിച്ചു.