> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്മനാകരി ഭാഗത്ത് വൻതോതിൽ മാലിന്യം തള്ളി: മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി
- URL: https://www.vaikomvartha.com/malinyam-thalli/
- Published: 2026-06-08T14:31:40.000Z
- Updated: 2026-06-08T14:31:40.000Z
- Author:  Vaikom Vartha News Desk
- Tags: Main News

ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് ചെമ്മനാകരി ഭാഗത്ത് വൻതോതിൽ മാലിന്യം തള്ളി. 18 -ാം വാർഡിലാണ് വൻ മാലിന്യ നിക്ഷേപം കണ്ടെത്തിയത്. കൊല്ലത്തുള്ള ഒരു സ്വകാര്യ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ ചെമ്മനാകരി സ്വദേശിയായ വിപിൻ എന്നയാളുടെ നേതൃത്വത്തിൽ കരാർ എടുത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തള്ളുകയായിരുന്നു. 

നാട്ടുകാരുടെ നേതൃത്ത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മലിന്യം തള്ളിയ വരെ കണ്ടെത്തിയതായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അറിയിച്ചു. സംഭത്തിൽ പഞ്ചായത്ത് പോലീസിൽ പരാതി നൽകി. മാലിന്യം തള്ളിയതിന് സമീപം ജലാശയത്തോടു ചേർന്ന ഭാഗത്ത് പണിയെടുത്തു കൊണ്ടിരിന്ന തൊഴിലാളികൾ ദേഹത്ത് അസഹ്യമായ ചൊറിച്ചിലും അനുഭവപ്പെട്ടു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-8.jpg)

തുടർന്ന് ഇവർ ജോലി നിർത്തിവച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ജനപ്രതിനിധികളായ അജിതാ മധുകുട്ടൻ അഭിജിത്ത് ചായപ്പള്ളി, ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫിസർ അലക്സ് തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ കാളിദാസൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മാലിന്യം തള്ളിവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രാജു പറഞ്ഞു.