> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# റവ.ഇ ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു
- URL: https://www.vaikomvartha.com/manarcad-kottayam/
- Published: 2026-06-13T01:41:32.000Z
- Updated: 2026-06-13T04:29:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവ.ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) അന്തരിച്ചു. സംസ്കാരം പിന്നീട്. 1929 ഡിസംബർ 5 ന് ജനനം, 20-ാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. തുടർന്ന് 1957-ൽ പുണ്യശ്ലോകനായ പൗലോസ് മാർ പീലക്‌സിനോസ് തിരുമേനിയിൽ നിന്നും കശ്ശിശ്ശ പട്ടവും,1993 ൽ പെരുമ്പള്ളിയിൽ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി എപ്പിസ്കോപ്പ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു. 2007 ൽ പഴയിടത്തു വയലിൽ മാത്യൂ പി. എലിയാസ് കോർ എപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രൽ വികാരിയായി ചുമതലയേറ്റു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-25.jpg)

പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഹോസ്പിറ്റലിന്റെയും മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.