> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ
- URL: https://www.vaikomvartha.com/mar-sleeva-medicity-palai/
- Published: 2026-08-22T07:43:58.000Z
- Updated: 2026-08-22T07:43:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു കോട്ടയം കുഴിമറ്റം സ്വദേശി നവീൻ നാരായണന് (40) പരിക്കേറ്റു. രാവിലെ പനച്ചിക്കാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. പൂഞ്ഞാർ പനച്ചിപ്പാറ ഭാ​ഗത്ത് വച്ച് രാവിലെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പനച്ചിപ്പാറ സ്വദേശി റോബർ‌ട്ട് ജോർജിനു (58) പരിക്കേറ്റു. ഇന്നലെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചാത്തൻതറ സ്വദേശി നെവിനു (21) പരിക്കേറ്റു. പൂവരണിയിൽ വച്ചായിരുന്നു അപകടം.