> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാപ്കോൺ 2026 ൽ ദേശീയ പ്രതിഭാ പുരസ്‌കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു
- URL: https://www.vaikomvartha.com/mar-sleva-medicity-14/
- Published: 2026-11-02T11:46:02.000Z
- Updated: 2026-11-02T11:46:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) ദേശീയ പ്രതിഭാ പുരസ്‌കാരമായ ഡോ. ഡി.ബി. ഗുപ്ത ഐ.സി.എസ് നാഷണൽ ടാലന്റ് സെർച്ച് അവാർഡിൽ മാർ സ്ലീവാ മെഡിസിറ്റി പൾമണറി മെഡിസിൻ വിഭാ​ഗത്തിൽ ഡി.എൻ.ബി ഒന്നാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഡോ. ദേവിക എസ്. ഒന്നാം സ്ഥാനം നേടി. കൊൽക്കത്തയിൽ നടന്ന നാപ്കോൺ 2026 - ദേശീയ ശ്വാസകോശ രോഗ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ററാക്ടീവ് കേസ് പ്രസന്റേഷൻ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലാണ് ദേവിക നേട്ടത്തിനു അർഹയായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശ്വാസകോശരോ​ഗ വിദ​ഗ്ദർ പങ്കെടുത്ത മത്സരത്തിലാണ് ദേവികയുടെ നേട്ടം.  
ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഡോ.ദേവികയെ മാർ സ്ലീവാ മെഡിസിറ്റി മാനേജ്‌മെന്റും അക്കാദമിക് വിഭാഗവും പൾമണറി മെഡിസിൻ വിഭാഗവും അഭിനന്ദിച്ചു. ആശുപത്രിയുടെ അക്കാദമിക് മികവിനും മികച്ച ക്ലിനിക്കൽ പരിശീലനത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നു മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അറിയിച്ചു.