> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി
- URL: https://www.vaikomvartha.com/mar-sleva-medicity-7/
- Published: 2026-09-26T07:43:57.000Z
- Updated: 2026-09-26T07:43:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് നടത്തിയ സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം ആവേശകരമായ കാഴ്ചയായി മാറി.  
ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഒരു ടീമിൽ 8 നീന്തൽ താരങ്ങൾ വീതമുള്ള  
മിക്സഡ് റിലേ മത്സരമാണ് അരങ്ങേറിയത്. ഡോക്ടർമാർ , അധ്യാപകർ, വനിതകൾ ,സീനിയർ സിറ്റിസൺസ് തുടങ്ങി വിവിധ പ്രഫഷണൽ രംഗങ്ങളിലുളളവരും 85 വയസ്സുള്ള നീന്തൽ താരവും ഹൃദയം സംരക്ഷിക്കേണ്ടതിന്റെയും വ്യായാമത്തിന്റെയും സന്ദേശം പകർന്ന് സ്വിം എ തോൺ റിലേയിൽ അണിനിരന്നു.  
പാലാ തോപ്പൻസ് അക്കാഡമി എ ടീം മത്സരത്തിൽ ജേതാക്കളായി. പാല സെൻറ് തോമസ് കോളേജ് അക്വാട്ടിക് സെൻറർ എ ടീം രണ്ടാം സ്ഥാനം നേടി.തോപ്പൻസ് അക്കാഡമി ബി ടീമിനാണ് മൂന്നാംസ്ഥാനം .വിജയികളായ ടീമിന് 20,000, 15,000, 10,000 എന്നീ ക്രമത്തിൽ സമ്മാന തുകകൾ നൽകി. ദേശീയ നീന്തൽ താരവും സാഫ് ഗെയിംസ് ജേതാവുമായിരുന്ന ജോസഫ് ചാവറ സമ്മാനദാനം നിർവഹിച്ചു.  
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ. ഫാ. മാത്യു തെക്കേൽ മുഖ്യ സന്ദേശം നൽകി. സെൻറ് തോമസ് കോളജ് ബർസാർ റവഫാ .മാത്യു ആലപ്പാട്ട് മേടയിൽ, മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ ഡോ. ജോസഫ് കരികുളം ,റവ. ഫാ ഗർവാസീസ് ആനിതോട്ടത്തിൽ, റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ , ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് തുടങ്ങിയവർ പങ്കെടുത്തു. പുലർച്ചെ 6 മുതൽ തുടങ്ങിയ ആരോഗ്യ ബോധവൽക്കരണ നീന്തൽ മത്സരം പ്രോൽസാഹിപ്പിക്കുന്നതിനായി ഒട്ടേറെ കാണികളും എത്തിചേർന്നിരുന്നു.