> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴയിൽ വൻമരം കടപുഴകി
- URL: https://www.vaikomvartha.com/maram-kadapuzaki-veenu/
- Published: 2026-06-06T13:16:06.000Z
- Updated: 2026-06-06T13:16:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മഴയിൽ വീടിനോട് ചേർന്ന് നിന്ന വൻമരം കടപുഴകി. വീടിന് എതിർദിശയിലേക്ക് പതിച്ചതിനാൽ ദുരന്തം ഒഴിവായി.കിഴക്കേനട ബ്ലായി കോവിലകത്ത് തങ്കമ്മയുടെ വീടിന് സമീപം നിന്ന കൂറ്റൻ മഹാഗണിയാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ മറിഞ്ഞു വീണത്. മതിൽക്കെട്ടിലേക്കും അടുത്ത പറമ്പിലേക്കുമാണ് വീണത്. മതിലും അടുത്ത പറമ്പിലെ വൈദ്യുതി മീറ്റർ സ്ഥാപിച്ചിരുന്ന ഷെഡ്ഡും തകർന്നു. മഹാഗണി വീണ് സമീപത്ത് നിന്നിരുന്ന കൗങ്ങും കടപുഴകി.