> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മറവൻതുരുത്ത് ഗവ. യു.പി. സ്കൂളിൽ ഓണാഘോഷം
- URL: https://www.vaikomvartha.com/maravanthuruth-news-12-2/
- Published: 2026-08-21T16:58:26.000Z
- Updated: 2026-08-21T16:58:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: മറവന്തുരുത്ത് ഗവ യു.പി സ്കൂളിൽ ഓണം ആഘോഷിച്ചു.  
വർണ്ണാഭമായ പൂക്കളങ്ങളും  
വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാ-കായിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.  
മറവൻതുരുത്ത് ഗവ. യു.പി സ്കൂളിലെ ഓണാഘോഷം പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660429-2.jpg)

പി.ടി.എ പ്രസിഡണ്ട് വി.പി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സി.പി പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി തങ്കരാജ്, പഞ്ചായത്തംഗങ്ങളായ കെ.എസ് വേണുഗോപാൽ, വനജ അനിൽകുമാർ, ആർ. അനീഷ്, ബിന്ദു സുനിൽ, പി.കെ മല്ലിക, പി.എസ് അഞ്ജു, എസ്.എം.സി ചെയർമാൻ ടി.എസ് താജു, അഡ്വ. പി.ആർ പ്രമോദ്, ഗിരിമോൻ എന്നിവർ പ്രസംഗിച്ചു.