> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹരിതബാല്യം സ്കൂൾതല പച്ചക്കറി വ്യാപനം പദ്ധതി
- URL: https://www.vaikomvartha.com/maravanthuruth-news-12-4/
- Published: 2026-09-14T10:55:57.000Z
- Updated: 2026-09-14T10:57:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹരിത ബാല്യം സ്കൂൾ തല പച്ചക്കറി വ്യാപനം പദ്ധതി മറവൻ തുരുത്ത് ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ വനജ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-12.jpg)

പ്രധാന അധ്യാപകൻ സി.പി പ്രമോദ്, പി.ടി.എ പ്രസിഡന്റ് വി.പി ജയകുമാർ, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ്, അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ കെ.സി. മനു, സീഡ് കോർഡിനേറ്റർമാരായ ഐശ്വര്യ വി, അരുണിമ ബലരാമൻ, അധ്യാപകരായ ബോബി ജോസ്, സൗമ്യ സദാനന്ദൻ, ആതിരാ ശശികുമാർ, ജ്യോതിലക്ഷ്മി, നീതു സുനിൽ പി.ടി.എ വൈസ് പ്രസിഡന്റ് ജയാ ദിലീപ്, പി.ടി.എ അംഗങ്ങളായ രത്നമ്മ, സുൽഫത്ത്, രഹന മഹേഷ്, എന്നിവർ പ്രസംഗിച്ചു.