> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നയനം സഹസ്രം സൗജന്യ തിമിര ശസ്ത്രക്രിയയും നേത്രപരിശോധനയും
- URL: https://www.vaikomvartha.com/maravanthuruth-news-12-5/
- Published: 2026-09-15T03:45:30.000Z
- Updated: 2026-09-15T03:45:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഇടവട്ടം: വൈക്കം ലയൺസ് ക്ലബ്ബും ഇടവട്ടം പ്രിയദർശിനി പുരുഷ സ്വയം സഹായ സംഘവും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  
ഇടവട്ടം എസ്.എൻ.ഡി.പി ഹാളിൽ നടന്ന ക്യാമ്പ് കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഡിസ്ടിക്ട് 318 ബി യുടെ നയനം സഹസ്രം പ്രോജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-6.jpg)

നേത്ര പരിശോധന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന ബി.പി.എൽ വിഭാഗക്കാർക്ക് അത്യാധുനിക തിമിരശാസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം ഡയറക്ടർ ബൈജു മാണി, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ, വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ഹരിക്കുട്ടൻ, മറവൻതുരുത്ത് പഞ്ചായത്തംഗം പി.കെ. മല്ലിക, പ്രിയദർശിനി പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.