> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജില്ലയിലെ മികച്ച മത്സ്യ കർഷകനെ മറവൻ തുരുത്ത് ഗവ. യു.പി സ്കൂൾ ആദരിച്ചു
- URL: https://www.vaikomvartha.com/maravanthuruth-news-13/
- Published: 2026-08-19T01:23:09.000Z
- Updated: 2026-08-19T01:23:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: ജില്ലയിലെ മികച്ച മത്സ്യ കർഷക പുരസ്‌കാര ജേതാവ്  
നേരെകടവ് കണ്ടത്തിൽ കെ.എം ഷാജിയെ മറവൻതുരുത്ത് ഗവ.യു.പി സ്കൂൾ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആരതി വിനയൻ പൊന്നാടയണിയിച്ചു. പഞ്ചായത്തംഗം വനജ അനിൽകുമാർ, പ്രഥമാധ്യാപകൻ സി.പി പ്രമോദ്, പി.ടി.എ പ്രസിഡൻ്റ് വി.പി ജയകുമാർ, അധ്യാപകരായ വി. ഐശ്വര്യ, അരുണിമ ബലരാമൻ, ബോബി ജോസ് എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിലായിരുന്നു ആദരവ് സംഘടിപ്പിച്ചത്. സ്കൂളിൽ ആരംഭിച്ച  
മത്സ്യകൃഷിക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് ഇദ്ദേഹമാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-7.jpg)