> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# "തൂഫാൻ "രണ്ടാം ഘട്ടം പഞ്ചായത്ത് അംഗങ്ങളും ഇനി "തൂഫാൻ വാരിയേഴ്സ്"
- URL: https://www.vaikomvartha.com/maravanthuruth-news-14/
- Published: 2026-09-28T13:46:31.000Z
- Updated: 2026-09-28T13:48:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: ലഹരിക്കെതിരായ പോരാട്ടം തദ്ദേശതലത്തിൽ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന തൂഫാൻ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പഞ്ചായത്ത് അംഗങ്ങൾക്ക് പ്രത്യേക ചുമതലകൾ നൽകി തൂഫാൻ വാരിയേഴ്‌സായി പ്രഖ്യാപിച്ചു. മറവൻതുരുത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ പതാക ഉയർത്തിയതോടെയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432-12.jpg)

തുടർന്ന് പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തലയോലപ്പറമ്പ് സി.ഐ. ജി.രജൻകുമാർ പഞ്ചായത്ത് പ്രസിഡന്റിന് ബാഡ്ജ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ആർ.ഒ. പി. ജി. രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജുഷ കെ. രാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ജ്യോതിഷ് കുട്ടപ്പൻ, ആയുഷ് പി.എച്ച്.സി. മെഡിക്കൽ ഓഫീസർ മനു ആർ. മംഗലത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000731555-3-1.jpg)