> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധർവസ്വാമി ക്ഷേത്രത്തിൽ കുമാരിപൂജ നടത്തി
- URL: https://www.vaikomvartha.com/maravanthuruth-news-15/
- Published: 2026-10-03T09:39:51.000Z
- Updated: 2026-10-03T09:39:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധർവസ്വാമി ക്ഷേത്രത്തിൽ  
ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായി കുമാരിപൂജ നടന്നു.  
സപ്താഹ ആചാര്യൻ ആർ. സോമശേഖരന്റെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി കിഴക്കില്ലം വിഷ്ണു നമ്പൂതിരി കുമാരി പൂജ നടത്തി.  
മണിയശ്ശേരിട്രസ്റ്റ് പ്രസിഡൻ്റ് എം.കെ. മധുസൂദനൻ നായർ, സെക്രട്ടറി എം.കെ. രാധാമാധവൻ, ട്രഷറർ അനിൽ ജി. നായർ, ക്ഷേത്രം മാനേജർ അനിൽ അമ്മാഴത്ത് എന്നിവർ നേതൃത്വം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-5.jpg)

കുമാരിപൂജയിൽ 11 ബാലികമാരെ ദേവീഭാവത്തിൽ ആരാധിച്ച് പ്രത്യേക പൂജാകർമ്മങ്ങൾ നടത്തി. ബാലികമാരിൽ ദേവീചൈതന്യത്തെ ആരാധിക്കുന്ന ആചാരത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്രത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.