> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓപ്പറേഷൻ തൂഫാൻ 2.0: വാക്കത്തോൺ സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/maravanthuruth-news-16/
- Published: 2026-10-07T10:07:30.000Z
- Updated: 2026-10-07T10:07:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള പോലീസും കേരള എക്സൈസും സംയുക്തമായി നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. കെ ബിനിമോൻ എം.എൽ.എ. വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.  
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ അദ്ധ്യക്ഷത വഹിച്ചു.  
വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, വൈക്കം പോലീസ് എസ്.എച്ച്.ഒ വൈശാഖ്, എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അനൂപ്,  
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ ബിനു എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735755-1.jpg)

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുകന്യ അനിൽ, പി. ആർ. ശരത് കുമാർ,  
പി.എസ്. അഞ്‌ജു, വനജ അനിൽകുമാർ, പി.പി. പത്മനന്ദനൻ, പി.ആർ. അനീഷ്, ധന്യ സുനിൽ, രാജേശ്വരി ഷാജി, എൻ.സി. തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി. ചന്ദ്രിക , അസിസ്റ്റന്റ് സെക്രട്ടറി പി.വി. സനീഷ് കുമാർ, ജീവനക്കാർ, ഹരിത കർമ്മസേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, തൂഫാൻ വാരിയേഴ്സ് എന്നിവർ നേതൃത്വം നൽകി.