> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ​ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം
- URL: https://www.vaikomvartha.com/maravanthuruth-news-sndp/
- Published: 2026-09-21T14:42:45.000Z
- Updated: 2026-09-21T14:42:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

​മറവൻതുരുത്ത്: എസ്.എൻ.ഡി.പി. യോഗം മറവൻതുരുത്ത് 648-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് സമാധി ദിനാചരണം ഭക്തിനിർഭരമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സമൂഹപ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, ഉപവാസം, ശാന്തിയാത്ര, പ്രസാദഊട്ട് എന്നിവ നടന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-17.jpg)

വിവിധ ചടങ്ങുകൾക്ക് ശാഖാ സെക്രട്ടറി എം.സി. സുഗുണൻ, ശാഖാ പ്രസിഡന്റ് എൻ.സി. അശോകൻ, എം.ആർ. ലെനിൻ, സന്ധ്യാ സുദർശനൻ, അശോകൻ കുഴിമല എന്നിവർ നേതൃത്വം നൽകി.