> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി
- URL: https://www.vaikomvartha.com/maravanthuruth/
- Published: 2026-06-12T12:30:52.000Z
- Updated: 2026-06-12T12:30:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റായിരുന്ന മറവൻതുരുത്ത് ചുങ്കം പെരുമ്പാക്കോടത്ത് പി.ടി. വിജയൻ (75) നെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള തോട്ടിലാണ് മരിച്ചനിലയിൽ കണ്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു വിജയനെ തോട്ടിൽ വീണ നിലയിൽ കണ്ടത്. ഉടൻ വൈക്കം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് സംശയിക്കുന്നത് തലയോലപ്പറമ്പ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു മരണപ്പെട്ട വിജയൻ.