> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലോക മാനസികാരോഗ്യ ദിനം ആചരിച്ചു
- URL: https://www.vaikomvartha.com/marsleva-medicity-13/
- Published: 2026-10-10T11:57:25.000Z
- Updated: 2026-10-10T11:57:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ലോക മാനസികാരോഗ്യ ദിനം മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു. വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത്, നാഷണൽ അലയൻസ് ഫോർ മെൻ്റൽ ഹെൽത്ത് ഇന്ത്യ എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.  
കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. മാനസികാരോഗ്യം ഓരോ മനുഷ്യൻ്റെയും അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ ഒ റവ ഫാ. മാത്വു തെക്കേൽ അധ്യക്ഷത വഹിച്ചു. മാനസികാരോഗ്യം ഓരോ വ്യക്തിയും പ്രധാനപ്പെട്ടതായി കരുതണമെന്നും ആശയവിനിമയങ്ങളിലൂടെ മറ്റുള്ളവർക്കും താങ്ങാകാൻ ഏവർക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് വൈസ് പ്രസിഡൻ്റും സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടൻ്റുമായ പ്രൊഫ.ഡോ. റോയി എബ്രഹാം കള്ളിവയലിൽ മുഖ്യപ്രഭാഷണം നടത്തി. മാനസികരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കു പാലാ മരിയ സദനം ഡയറക്ടർ ആൻഡ് ഫൗണ്ടർ സന്തോഷ് ജോസഫിനെ ചടങ്ങിൽ ആദരിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, സൈക്യാട്രി വിഭാഗം കൺസൾട്ടൻ്റ് ആൻഡ് കോർഡിനേറ്റർ ഡോ. ടിജോ ഐവാൻ ജോൺ, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോ. സിസ്റ്റർ ജൂലി എലിസബത്ത് എന്നിവർ പ്രസംഗിച്ചു.