> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു
- URL: https://www.vaikomvartha.com/marsleva-medicity-pala/
- Published: 2026-04-24T08:30:51.000Z
- Updated: 2026-04-24T08:30:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ വിഭാ​ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ​ഗം ഡോക്ടർമാർ പങ്കെടുത്തു. നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ഒ. ജോസ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. റവ.ഫാ. മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അനിൽ നാരായണൻ, ഡോ. സിസ്റ്റർ ജ്യോതിസ് എന്നിവർ പ്രസം​ഗിച്ചു. നവജാതശിശുക്കളുടെ പരിചരണവും നൂതനചികിത്സകളെക്കുറിച്ചും വിദ​ഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനവും പ്രോഗ്രാമിന്റെ ഭാ​ഗമായി നടത്തി.