> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മകൾക്കായി സമർപ്പിച്ച ജീവിതം; പ്രസന്ന കുമാരിയെ വീട്ടിലെത്തി ആദരിച്ച് ജനപ്രതിനിധികൾ
- URL: https://www.vaikomvartha.com/mathrudinathil-adarichu/
- Published: 2026-05-11T09:18:53.000Z
- Updated: 2026-05-11T09:18:53.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: മൂന്നര പതിറ്റാണ്ടായി മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ പരിചരിച്ച് ജീവിക്കുന്ന അമ്മക്ക് മാതൃദിനത്തിൽ പഞ്ചായത്തിലെ ആദരം. ഉദയനാപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ചക്കാല പടിക്കൽ പ്രസന്ന കുമാരിയെയാണ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജുവിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും പ്രസന്നകുമാരിയുടെ വീട്ടിലെത്തിയിരുന്നു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന പ്രസന്നകുമാരിയുടെ മകളുടെ ഒപ്പം ആരെങ്കിലും എപ്പോഴും ഇരിക്കേണ്ട സ്ഥിതിയാണ്. പ്രസന്നകുമാരിക്ക് പുറത്തേക്ക് പോകണമെങ്കിൽ കൂലിപ്പണിക്കാരനായ ഭർത്താവ് അശോകൻ വീട്ടിലിരിക്കും. ആളെ തിരിച്ചറിയാനോ സ്വന്തം കാര്യങ്ങൾ നോക്കാനോ ശേഷിയില്ലാത്ത മകൾക്ക് വേണ്ടി സ്വന്തം സുഖസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ജീവിക്കുകയാണ് പ്രസന്ന കുമാരി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവിനൊപ്പം വൈസ് ബിന്ദു അനിൽകുമാർ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻന്മാരായ ജസീന ഷാജുദ്ദീൻ, കെ. ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ പി.വി പുഷ്കരൻ, വി. ബിൻസ്, അഭിജിത്ത് ചായപ്പള്ളി, മിനി മനയ്ക്കൽ പറമ്പിൽ, ഗീതാ ഷാജി, പി.ആർ ദേവലാൽ, സൗമ്യ സനീഷ് എന്നിവരാണ് പ്രസന്നകുമാരിയെ ആദരിക്കാൻ മാതൃദിനത്തിൽ വീട്ടിലെത്തിയത്.