> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പിൽ മെയ്ദിനറാലി എം.എം. മണി ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/maydina-raly/
- Published: 2026-05-01T08:40:00.000Z
- Updated: 2026-05-01T08:40:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: സി.ഐ.ടി.യു. തലയോലപ്പറമ്പ് ഏരിയയുടെ നേതൃത്വത്തിൽ മെയ്ദിനറാലിയും സമ്മേളനവും നടന്നു. കെ.ആർ. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.എം. മണി ഉദ്ഘാടനം ചെയ്തു.  
സി.ഐ.ടി.യു തലയോലപ്പറമ്പ് ഏരിയ പ്രസിഡൻ്റ് സി.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മറ്റിയംഗം കെ. ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, കെ.എസ്. വേണുഗോപാൽ, കെ.കെ. രമേശൻ, കെ.ബി. രമ തുടങ്ങിയവർ പ്രസംഗിച്ചു.