> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴക്കാലപൂർവ്വ ശുചീകരണം
- URL: https://www.vaikomvartha.com/mazakala-poorva-suchikaranam/
- Published: 2026-06-01T14:39:44.000Z
- Updated: 2026-06-01T14:39:44.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് നാലാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.  
മിഠായിക്കുന്നം അയ്യങ്കാവിൽ ഭാഗം മുതൽ കണ്ണങ്കേരി പാറ റോഡ് വരെ ശുചികരിച്ചു.  
പഞ്ചായത്തു മെമ്പർ കെ.എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ആശാ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ പങ്കെടുത്തു.  
ശുചീകരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. തലയോലപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ ടി.അനീഷ് ബോധവത്കരണക്ലാസ് നയിച്ചു.  
വരും ദിവസങ്ങളിൽ സ്ഥാപന ശുചീകരണം ഭവന ശുചീകരണം പൊതുസ്ഥല ശുചീകരണം എന്നിവ നടത്തുമെന്ന് വാർഡു മെമ്പർ കെ.എസ് ചന്ദ്രിക പറഞ്ഞു.