> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ മെ​ഗാ മെഡിക്കൽ ക്യാമ്പ്
- URL: https://www.vaikomvartha.com/medical-camp-5/
- Published: 2026-10-01T08:23:44.000Z
- Updated: 2026-10-01T08:23:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസസിന്റെ (ഐ.എച്ച്.ആർ.ഡി) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഞീഴൂർ പഞ്ചായത്തുമായി സഹകരിച്ചു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ മെ​ഗാമെഡിക്കൽ ക്യാമ്പ് നടത്തി. മാർ സ്ലീവാ മെഡിസിറ്റിയിലെ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാ​ഗങ്ങൾ പങ്കെടുത്തു. പ്രിൻസിപ്പൽ ബെറ്റി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ.ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അം​ഗം ബോബൻ മഞ്ഞളാമലയിൽ,പഞ്ചായത്ത് അം​ഗങ്ങളായ ബിന്ദു ടോമി, ദേവരാജൻ, എൻ.എസ്.എസ് ഡിസ്ട്രിക്റ്റ്സ് കോ ഓർഡിനേറ്റർ രേവതി. എസ്., ഹെൽത്ത് ക്ലബ്ബ് കോഓർഡിനേറ്റർ ആര്യ. എം. വിജയൻ എന്നിവർ പ്രസം​ഗിച്ചു.