> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
- URL: https://www.vaikomvartha.com/medical-camp-thalayolaparambu/
- Published: 2026-07-20T14:11:28.000Z
- Updated: 2026-07-20T14:11:28.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പാരിഷ് ഫാമിലി യൂണിയൻ പൊതി മേഴ്സി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു. ഫിസിഷ്യൻ, സർജറി, ഓർത്തോ, പൾമനറി, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുത്തു. ശ്വാസകോശ രോഗ നിർണയം, പ്രഷർ, ഷുഗർ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-50.jpg)

അത്യാവശ്യമായ മരുന്നുകളും സൗജന്യമായി നൽകി. ക്യാമ്പ് കെ. ബിനിമോൻ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി റവ.ഫാദർ സേവ്യർ ആവള്ളിൽ, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് വേലിക്കകം, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ , തങ്കച്ചൻ കളപ്പുകാട്ട്, വൈസ് ചെയർമാൻ ജോയി അരയത്തേൽ, സെക്രട്ടറി ബേബി പോളച്ചിറ എന്നിവരു ഉദ്ഘാടന ചടങ്ങിൽ പങ്കെടത്തു.