> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ  ക്ലാസും നടത്തി
- URL: https://www.vaikomvartha.com/medical-camp-vaikom-news/
- Published: 2026-08-04T09:39:39.000Z
- Updated: 2026-08-04T11:42:00.000Z
- Description: നഗരസഭയും ആയുർവേദ ആശുപത്രിയും ചേർന്ന് 17, 18, 19 വാർഡുകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസും നടത്തി.
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭയും ആയുർവേദ ആശുപത്രിയും ചേർന്ന് 17, 18, 19 വാർഡുകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസും നടത്തി. എസ്.എൻ.ഡി.പി യോഗം 111-ാം നമ്പർ ടൗൺ ശാഖാ ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പ് പതിനെട്ടാം വാർഡ് കൗൺസിലർ രജിമോൾ പ്രദീപ് ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം വാർഡ് കൗൺസിലർ എം.ആർ. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. വി. അനൂപ്, എ.സി. മണിയമ്മ, ശാഖാ സെക്രട്ടറി വിജയപ്പൻ എന്നിവർ പ്രസംഗിച്ചു. ഡോ. ഷാജി പോൾ, ഡോ. നജീബ് ടി.പി, ഡോ. ഗായത്രി പ്രഹ്ലാദ്, ഫാർമസിസ്റ്റ് അശ്വതി, ആശാവർക്കർ ഷമീല തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-15.jpg)