> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മെഡിക്കൽക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി
- URL: https://www.vaikomvartha.com/medical-camp-vaikom/
- Published: 2026-08-14T14:14:57.000Z
- Updated: 2026-08-14T14:14:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭയുടെ നേതൃത്ത്വത്തിൽ വൈക്കം താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി, താലൂക്ക് ആശുപത്രി ഐ.സി.ടി.സി യൂണിറ്റ്, അക്ഷയ റെസിഡൻസ് എന്നിവ സംയുക്തമായി സമഗ്ര മെഡിക്കൽക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഹാളിലായിരുന്നു പരിപാടി. ഹെപ്പറ്റൈറ്റിസ് ബി,സി രക്തസമ്മർദ്ദം, ഷുഗർ, ടിബി, തുടങ്ങിയ പരിശോധനകളാണ് നടന്നത്. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.ടി.സി കൗൺസിലർ അഞ്ജു എസ്. നായർ ബോധവൽക്കരണ ക്ലാസ് എടുത്തു. വാർഡ് നഗരസഭ അംഗം കെ.എൻ മാധുരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ വിജിമോൾ, രേണുക രതീഷ്, പി. അമ്പിളി, ബി. സുശീല, അക്ഷയ പ്രസിഡന്റ് പി. സോമൻ പിള്ള, ടെക്നീഷ്യൻ അഖിൽ കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.