> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/medicity-pala/
- Published: 2026-06-05T12:32:24.000Z
- Updated: 2026-06-05T12:32:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാരി സ്വദേശി സോമൻ. പി. (60)ക്ക് പരിക്കേറ്റു. ഇന്നു രാവിലെ കിസ്മത്ത് കവലയിൽ വച്ചായിരുന്നു അപകടം. വെള്ളിയാപ്പള്ളി ഭാ​ഗത്ത് വച്ചു രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ചു വെള്ളിയാപ്പള്ളി സ്വദേശി മിഥുൻ കൃഷ്ണന് (22) പരിക്കേറ്റു. ഇന്നലെ രാത്രി പള്ളിക്കത്തോട്ടിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പൂഞ്ഞാർ സ്വദേശിനി ടിന്റു മാത്യുവിന് (34) പരിക്കേറ്റു.