> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിൽ മേടഭരണി ഉത്സവം
- URL: https://www.vaikomvartha.com/meenabharani-uthsavam/
- Published: 2026-04-21T13:32:23.000Z
- Updated: 2026-04-21T13:32:23.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ മേടഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ മഹാപ്രസാദ ഊട്ടിന്റെ ദീപ പ്രകാശനം ക്ഷേത്ര നടയിൽ ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ നിർവഹിച്ചു. പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതി സംസ്ഥാന ചെയർമാൻ അനിൽ ബി. കളത്തിൽ, മഹിളാസഭ സംസ്ഥാന സെക്രട്ടറി സുലഭ പ്രദീപ്, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി വി.എം. ഷാജി, മഹിളാസഭ ജില്ലാ സെക്രട്ടറി സീന ബേബി, കരയോഗം പ്രസിഡന്റ് കെ.ആർ. രാജേഷ്, ക്ഷേത്രം അധികാരി കെ.എൻ. ദേവരാജൻ, സെക്രട്ടറി ശിവദാസൻ കോട്ടുപ്പള്ളിൽ, ഉപദേശകസമിതി അംഗം എം.കെ. മോഹനൻ, ഷാജി പുതുമന എന്നിവർ പങ്കെടുത്തു.