> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാർ സ്ലീവാ മെഡിസിറ്റി  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
- URL: https://www.vaikomvartha.com/mega-medical-camp/
- Published: 2026-04-21T11:42:28.000Z
- Updated: 2026-04-21T11:42:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

**മാർ സ്ലീവാ മെഡിസിറ്റിയും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും സംയുക്തമായി നടത്തുന്ന** 
**സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്**

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും, പാലാ എസ്.എം.വൈ.എം ഉം ചേർന്ന് 'സമഗ്രം' മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പെടും. പഴകിയതും, തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാംപിൽ പരിശോധനയുണ്ടാകും.  
ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ, മാനസിക വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, തലവേദന, ട്രൈജമിനൽ ന്യൂറാൾജിയ തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമാകും. ക്യാംപിൽ പങ്കെടുക്കുന്ന 50 പേർക്ക് ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയുന്നതിനുള്ള ടെസ്റ്റ് സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ 28 നു വൈകിട്ട് 5 മണിക്കു മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ- 81569 57133, 6282329193, 8943233791\. പാലാ രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച ദിവസം ഒരുക്കുന്ന എസ്.എം.വൈ.എം ഹെൽപ്‌ഡെസ്‌ക് വഴിയും ക്യാമ്പിലേക്ക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെടും.