> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.ജി സർവ്വകലാശാല സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/mg-university/
- Published: 2026-07-27T04:37:36.000Z
- Updated: 2026-07-27T04:51:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: എം.ജി സർവ്വകലാശാലയുടെ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. എം.എൽ.എ പ്രതിനിധിയായി മാത്യു കുഴൽനാടനെ തെരഞ്ഞെടുത്തു. മറ്റ് അംഗങ്ങൾ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രതിനിധികളായി കോട്ടയം ബസേലിയോസ് കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ. തോമസ് കുരുവിള, റിട്ട പ്രൊഫ. പി.കെ. മോഹൻരാജ്, കുറവിലങ്ങാട് ദേവമാതാ കോളജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ. ജോബിൻ ജോസ്, കട്ടപ്പന ഗവണ്മെന്റ് കോളജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ. അല്സൺ മാർട്ട്, ഡോ. മജോ വി. കുര്യാക്കോസ്, എം.ജി യൂണിവേഴ്സിറ്റി പ്രദർശിനി ഹിൽസ് സ്കൂള് ഓഫ് സോഷ്യൽ സയൻസ് പ്രൊഫ.ഡോ. രാജേഷ് കോമത്ത്, അഡ്വ. കെ.എം. മിജാസ്. വനിതാ പ്രതിനിധിയായി ചങ്ങനാശേരി എൻ.എസ്‌.എസ് ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ. ആതിര പ്രകാശ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-85.jpg)