> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഹാദേവൻ നാളെ ഋഷഭവാഹനത്തിൽ എഴുന്നള്ളും
- URL: https://www.vaikomvartha.com/mhaadeev-naalle-rssbhvaahntti-elllunnllllun/
- Published: 2025-12-06T10:55:00.000Z
- Updated: 2025-12-06T10:54:59.000Z
- Author:  Vaikom Vartha News Desk
- Tags: Main News

**ആർ.സുരേഷ് ബാബു**

വൈക്കം: ശൈവർക്ക് അനുഗ്രഹ വർഷം ചൊരിയാൻ ശ്രീമഹാദേവൻ നാളെ ഋഷഭവാഹനമേറും. വൈക്കത്തഷ്മിയുടെ ഏറ്റവും ആകർഷകമായ ചടങ്ങുകളിലൊന്നായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് നാളെ രാത്രി 11 നാണ്. മഹാദേവൻ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച്, തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലത്തെ 40 ൽ പരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവാദ്യങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ട് മണികൂർ ഉണ്ടാവും. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ നാദസ്വരവും കാവാലം ശ്രീകുമാർ, ചെറായി മനോജ് എന്നിവർ തകിലും വായിക്കും. വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ നാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്