> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മീനഭരണി മഹോത്സവം
- URL: https://www.vaikomvartha.com/miinbhrnni-mhootsn/
- Published: 2026-03-09T14:26:58.000Z
- Updated: 2026-03-25T03:54:24.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കപ്രയാർ തോട്ടാറമിറ്റം മഹാദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 14 മുതൽ 27 വരെ നടത്തും. 14ന് 5.10ന് കുലവാഴപുറപ്പാട്, 6ന് കൊടിക്കയർ സമർപ്പണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് കൊടിക്കൂറ സമർപ്പണം.15ന് 6 മുതൽ ദേവീഭാഗവതപാരായണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാരുമാത്ര ഡോ. വിജയൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 7ന് മോഹിനിയാട്ടം, തുടർന്ന് സംഗീതകച്ചേരി, തുടർന്ന് തിരുവാതിരകളി. 16ന് 6 മുതൽ ദേവീഭാഗവതപാരായണം, 5 മുതൽ നാരായണീയപാരായണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് നൃത്യാങ്കകൈകൊട്ടിക്കളി, തുടർന്ന് വിൽപ്പാട്ട്. 17ന് 6ന് ദേവീഭാഗവത പാരായണം, തുടർന്ന് കളഭാഭിഷേകം, 9ന് കലശാഭിഷേകം, തുടർന്ന് 6-ാംമത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 6.50ന് ഭരതനാട്യം, ക്ലാസ്സിക്കൽ ഡാൻസ്, 7.25ന് നവീനകൈകൊട്ടിക്കളി, തുടർന്ന് കരോക്കെ ഗാനമേള. 18ന് 9ന് കലശാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് നാടകം. 19ന് 9ന് കലശാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 6.50ന് തിരുവാതിരകളി, തുടർന്ന് കുംഭകുടം, താലപ്പൊലിവരവ്, തുടർന്ന് നൃത്തനൃത്ത്യങ്ങൾ. 20ന് ആറ്റുവേല മഹോത്സവം. 6ന് ദേവീഭാഗവതപാരായണം, 9ന് കലശാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് ദേശതാലപ്പൊലി വരവ്, 8ന് വൈക്കം വിപഞ്ചിക അവതരിപ്പിക്കുന്ന ബാലെ ശ്രീഭദ്രകാളി. 21ന് ആറാട്ട് മഹോത്സവം. 6ന് ഗണപതിഹോമം, 3.30ന് ആറാട്ട് പുറപ്പാട്, കടവിൽ ആറാട്ട്, അമൃതഭോജനം, തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്, 8ന് കൊടിയിറക്ക്, അകത്തെഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, വലിയഗുരുതി. 27ന് ഏഴാംപൂജ. 6ന് ഗണപതിഹോമം, 8.30ന് കലശാഭിഷേകം, വിശേഷാൽപൂജ, 9ന് പൊങ്കാല, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് തടി അഭിഷേകം, ആൾത്തടി.