> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മിഠായിക്കുന്നം വോയ്സ് ഓണാഘോഷം
- URL: https://www.vaikomvartha.com/mitthaayikkunnn-vooys-oonnaaghoossn/
- Published: 2026-08-18T16:34:58.000Z
- Updated: 2026-08-18T16:34:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: മിഠായിക്കുന്നം വോയിസ് ഓഫ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) തീയതികളിൽ മിഠായിക്കുന്നം എൽ.പി. സ്കൂൾ ഗ്രാമവേദിയിൽ നടക്കും.  
​അവിട്ടം ദിനമായ ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30 മുതൽ വിവിധ കലാ-കായിക മത്സരങ്ങൾ. വൈകുന്നേരം 6.30 മുതൽ വിവിധ സംഗീത-കലാ-നൃത്ത പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള കലാസന്ധ്യയും അരങ്ങേറും. ചതയം ദിനമായ ആഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ കലാ-കായിക മത്സരങ്ങൾ തുടരും. വൈകുന്നേരം നാലു മുതൽ പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടക്കും.  
​തുടർന്ന് രാത്രി ഏഴിന് ലെജൻഡ് ഫോക്ക് മ്യൂസിക് ബാൻഡ് വൈക്കം അവതരിപ്പിക്കുന്ന കൊട്ടും പാട്ടും  
(നാടൻ പാട്ടുകൾ). ക്ലബ് പ്രസിഡൻ്റ് അരുൺ ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.പി പ്രവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.