> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മകരഭരണി മഹോത്സവം
- URL: https://www.vaikomvartha.com/mkrbhrnni-mhootsvn/
- Published: 2026-01-19T05:13:55.000Z
- Updated: 2026-01-19T05:13:55.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: പാലാംകടവ് ചിറ്റേഴത്ത് ഭഗവതി ദുർഗ ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം ജനുവരി 24 ന് തുടങ്ങും. ജനുവരി 24ന് വൈകിട്ട് 5.30 ന് ആലിൻചുവട് കുളങ്ങര ക്ഷേത്രത്തിൽ നിന്ന് കുലവാഴ ഘോഷയാത്ര നടക്കും. താലപ്പൊലിയും ദൃശ്യാവിഷ്കാരങ്ങളും കുലവാഴ ഘോഷയാത്രക്ക് അകമ്പടിയാകും. ജനുവരി 27നാണ് ചിറ്റേഴത്ത് ഭഗവതി ദുർഗ്ഗ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം. ഗായിക വൈക്കം വിജയലക്ഷ്മി പൊങ്കാല സമർപ്പണം ഉദ്ഘാടനം ചെയ്യും. ജനുവരി 25ന് ഭക്തിഗാന പ്രകാശനം ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിക്കും. രാത്രി തീയ്യാട്ട് നടക്കും. ജനുവരി 27 ന് ദേശതാലപ്പൊലി, രാത്രി ഗരുഡൻ തൂക്കം. 28 ന് സംസ്ഥാന സർക്കാരിൻ്റെ മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയ തിരുവനന്തപുരം സംഘകേളിയുടെ നാടകം 'ലക്ഷ്മണരേഖ'.