> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മണർകാട് ഭഗവതി ക്ഷേത്രത്തിൽ പള്ളിപ്പാന നാളെ മുതൽ
- URL: https://www.vaikomvartha.com/mnn-kaatt-bhgvti-ksseetrtti-pllllippaan-naalle-mut/
- Published: 2026-04-28T06:13:29.000Z
- Updated: 2026-04-28T06:13:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: പ്രസിദ്ധ അനുഷ്ഠാനച്ചടങ്ങായ പള്ളിപ്പാന നാളെ കോട്ടയം മണർകാട് ഭഗവതി ക്ഷേത്രത്തിൽ ആരംഭിക്കും. 22 വർഷങ്ങൾക്കു ശേഷമാണു ക്ഷേത്രാങ്കണം പള്ളിപ്പാനയ്ക്കു വേദിയാകുന്നത്. നാളെ മുതൽ 12 ദിവസം രാവിലെ മുതൽ രാത്രി വരെ ദേവിയെ സ്തുതിച്ചുള്ള പാനപ്പാട്ടും പൂജയും ബലികളും നടത്തുന്ന ഈ ചടങ്ങ് അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ നടത്താറുള്ളൂ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511742-10.jpg)

ക്ഷേത്രവളപ്പിൽ പ്രത്യേകം തയാറാക്കിയ യജ്‌ഞശാലയിൽ ദേവിയുടെ സ്വർണത്തിടമ്പ് എഴുന്നള്ളിച്ചിരു ത്തിയാണു ചടങ്ങുകൾ. നാളെ രാവിലെ 8.20നു ദേവിയുടെ കാപ്പു കെട്ട് ചടങ്ങോടെ പള്ളിപ്പാനയ്ക്കു തുടക്കമാകും.