> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മന്നം സമാധി ദിനാചരണം 25 ന്
- URL: https://www.vaikomvartha.com/mnnn-smaadhi-dinaacrnnn-25-n/
- Published: 2026-02-22T05:25:07.000Z
- Updated: 2026-02-22T05:25:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാമത് ചരമവാർഷികം 25ന് വിവിധ ചടങ്ങുകളോടെ സംസ്ഥാന വ്യാപകമായി ആചരിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. മന്നം സമാധി മണ്ഡപത്തിൽ രാവിലെ 6 മുതൽ 11.45 വരെ സമൂഹപ്രാർത്ഥനയും ഉപവാസവും നടക്കും. എല്ലാ യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും സമുദായാചാര്യന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി ഉപവാസമനുഷ്ഠിക്കും. എൻ.എസ്.എസ് രൂപവത്ക്കരിച്ച വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലി ഉപവാസം അവസാനിപ്പിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.