> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മോദിയെ കാണാൻ ശ്രീലേഖ ഇല്ല: വീണ്ടും വിവാദം
- URL: https://www.vaikomvartha.com/moodiye-kaannaa-shriileekh-ill-viinnttun-vivaadn/
- Published: 2026-02-09T09:26:05.000Z
- Updated: 2026-02-09T09:26:05.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: കോർപറേഷൻ മേയറും കൗൺസിലർമാരും പ്രധാനമന്ത്രി മോദിയെ കാണാൻ ഡെൽഹിയിലേക്ക് പോവുമ്പോൾ കൗൺസിലർ ശ്രീലേഖ സംഘത്തോടൊപ്പം ഇല്ല. തിരുവനന്തപുരത്ത് നിന്ന് കേരള എക്സ്പ്രസിലെ നീണ്ട തീവണ്ടി യാത്രയ്ക്ക് ഈ പ്രായത്തിൽ അസൗകര്യമുണ്ടെന്നാണ് മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണമായി ശ്രീലേഖ പറയുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുമില്ലെന്നും ശ്രീലേഖ പറഞ്ഞു. അതേ സമയം ,പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചാ സംഘത്തില്‍ എം.ആർ. ഗോപനും ശ്രീലേഖയും പങ്കെടുക്കാത്തത് ഇരുവരുടെയും അമ്മമാർക്ക് അസുഖമായതിനാല്‍ അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.

കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ ശ്രീലേഖ തുടർച്ചയായി പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നതിൽ നേതൃത്വത്തിനും അണികൾക്കും കനത്ത അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ .