> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മോഹനം നടരാജം
- URL: https://www.vaikomvartha.com/moohnn-nttraajn/
- Published: 2025-12-08T14:46:31.000Z
- Updated: 2025-12-08T14:46:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തപ്പനെ കുറിച്ച് ഡൽഹിയിൽ സ്ഥിര താമസമാക്കിയ വൈക്കം മാരാം വീട് പുതിയ തറയിൽ സജി പി.രാജ് എഴുതിയ 'മോഹനം നടരാജം' എന്ന സോപാന സംഗീതത്തിന്റെ പ്രകാശനം പുതുശ്ശേരി രാജേഷ് കുറുപ്പ് ക്ഷേത്രനടയിൽ ആലപിച്ച് നിർവഹിച്ചു. കണ്ണൂർ വിനോദ് കുമാറാണ് സംഗീതം ഒരുക്കിയത്. തന്ത്രി മറ്റപ്പള്ളി അനിയൻ നമ്പൂതിരി, മേൽശാന്തി തരണി നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.