> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂവറ്റുപുഴയാറിൽ സ്ത്രീയുടേയും ഏകദേശം രണ്ട് വയസ്സുള്ള ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
- URL: https://www.vaikomvartha.com/mrithadeham-kandethi-2/
- Published: 2026-06-26T14:01:59.000Z
- Updated: 2026-06-26T14:01:59.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: പിറവത്ത് മൂവറ്റുപുഴയാറിൽ സ്ത്രീയുടേയും ഏകദേശം രണ്ട് വയസ്സുള്ള ആൺകുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മുളക്കുളം പാലത്തിന് സമീപം ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ഒഴുകിവരുന്നതാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ മുപ്പത് വയസിന് മേൽ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹം കൂടി ഒഴുകിയെത്തി. പോലീസ് സ്ഥലത്തെത്തി. സ്ത്രീയുടെയുടെ മൃതദേഹം പിറവം പോലീസ് സ്റ്റേഷൻ പരിധിയിലും, കുട്ടിയുടെ മൃതദേഹം വൈക്കം വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലും ആണ് കണ്ടത്.