> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മതമൈത്രിയുടെ സംഗീത വിരുന്നായി ഗംഗാതരംഗം
- URL: https://www.vaikomvartha.com/mtmaitriyutte-sngiit-virunnaayi-gngaatrngn/
- Published: 2026-02-15T16:37:50.000Z
- Updated: 2026-02-15T16:37:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: നീറിക്കാട് അയ്യൻകോവിക്കൽ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗംഗ ശശിധരൻ അവതരിപ്പിച്ച ഗംഗാതരംഗം മതമൈത്രിയുടെ സംഗീത വിരുന്നായി മാറി.  
സമീപത്തെ നീറിക്കാട് ക്രിസ്തീയ ദേവാലയത്തിലെ പെരുന്നാളും നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഗംഗ ശശിധരൻ വയലിനിലൂടെ തീർത്ത ക്രിസ്തീയ ഭക്തിഗാനം ആബാലവൃദ്ധജനങ്ങൾ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു. കരഘോഷങ്ങളുടെ തിരമാലയായി ഉയർന്ന സ്നേഹാദരങ്ങൾ, ആ കുഞ്ഞ് കലാകാരിയോടുള്ള ജനങ്ങളുടെ സ്നേഹാദരമായി മുഴങ്ങി. മതഭേദങ്ങൾക്കപ്പുറം സൗഹൃദം നിറച്ച ആ സംഗീതസന്ധ്യ, ക്ഷേത്രമുറ്റത്ത് മതമൈത്രിയുടെ സ്നേഹഗീതമായി നിറഞ്ഞു. ഗംഗയോടൊപ്പം  
തകിലുമായി തൃപ്പുണിത്തുറ ശ്രീകുമാറും  
ഘടവുമായി മഞ്ഞൂർ ഉണ്ണികൃഷ്ണനും  
ഡ്രം പാഡിൽ വിജയകുമാർ വൈക്കവും  
കീ ബോർഡ്‌ ആകാശ് കൃഷ്ണ കുമാരനല്ലൂരും സംഗീതനിശയിൽ അണിചേർന്നു.