> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ആൽമരത്തിൻ്റെ വൻ ശിഖരം ഒടിഞ്ഞു വീണു
- URL: https://www.vaikomvartha.com/muthedathu-kavu/
- Published: 2026-06-29T15:00:40.000Z
- Updated: 2026-06-29T15:00:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

​വൈക്കം**:** ശക്തമായ കാറ്റിലും മഴയിലും വൈക്കം മൂത്തേടത്ത് കാവ് ദേവീക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ആൽമരത്തിൻ്റെ വൻ ശിഖരം ഒടിഞ്ഞുവീണു. ഇന്ന് വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. ക്ഷേത്രം അടച്ചിരുന്ന സമയത്തായതിനാൽ ദുരന്തം ഒഴിവായി. ഈ സമയം ഭക്തജനങ്ങൾ ആരും തന്നെ ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്നില്ല. ഏകദേശം നൂറിലധികം വർഷം പഴക്കം കണക്കാക്കുന്ന ആൽമരത്തിൻ്റെ വലിയൊരു ഭാഗമാണ് പെട്ടെന്നുണ്ടായ കാറ്റിൽ ഒടിഞ്ഞു വീണത്.