> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂവാറ്റുപുഴയാറിലെ മാലിന്യങ്ങൾ നീക്കി യുവജന കൂട്ടായ്മ
- URL: https://www.vaikomvartha.com/muuvaarrrrupulllyaarrile-maalinyngng-niikki-yuvjn-kuuttttaaym/
- Published: 2026-03-02T07:21:05.000Z
- Updated: 2026-03-02T07:21:05.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**എസ്. സതീഷ്കുമാർ** 

വൈക്കം: മൂവാറ്റുപുഴയാറിന്റെ തീരത്തെ മാലിന്യങ്ങൾ നീക്കിയ യുവജന കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധേയമായി.

0:00 

/1:10 

1× 

 വൈക്കപ്രയാർ സിറ്റി ഡോട്ട് ഇൻ യുവജന കൂട്ടായ്മയാണ് മൂവാറ്റുപുഴയാറിൻറെ തീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യമടക്കം നീക്കം ചെയ്തത്. വടയാറിലെ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല പോകുന്ന പ്രദേശത്തെ ഇരുുകരകളിലും അടിഞ്ഞ മാലിന്യമാണ് ഇവർ നീക്കിയത്. നാട്ടുകാരും പിന്തുണയുമായി എത്തിയതോടെ പുഴ ശുചീകരണം ശ്രദ്ധേയമായി മാറി. പ്ലാസ്റ്റിക് മാലിന്യം പുഴയിൽ തള്ളുന്നത് കൊണ്ടുള്ള ദൂഷ്യവശങ്ങൾ എഴുതിയ പ്ലക്കാർഡുമായി റാലിയും നടത്തി. ഇതിനോട് അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ശുചീകരണം ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസ് വൈക്കം എസ്.എച്ച്.ഒ. എസ്. സുകേഷ് ഉദ്ഘാടനം ചെയ്തു. യുവജന കൂട്ടായ്മയുടെ പ്രതിനിധിയായ യദു കൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സാബു മാളിയേക്കൽ, പി.എം. പ്രെറ്റി, രുദ്രാ സാബു, അജ്മൽ സിയാദ്, ആശാ നടേശൻ, ദേവലാൽ എന്നിവർ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി വള്ളത്തിലായി 50 ലധികം യുവാക്കൾ ആണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.