> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ. ഹരി റബര്‍ ബോര്‍ഡ് ചെയര്‍മാൻ
- URL: https://www.vaikomvartha.com/n-hari-rubber-board-chairman/
- Published: 2026-06-15T10:17:10.000Z
- Updated: 2026-06-15T12:46:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: എൻ. ഹരി റബർ ബോർഡ് ചെയർമാൻ. 18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നല്‍കി വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-29.jpg)

  
2026 ജൂണ്‍ 10 മുതല്‍ മൂന്ന് വർഷത്തേക്കാണ് നിയമനം. കേന്ദ്ര ഗവണ്‍മെൻ്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ബോർഡിൻ്റെ ആസ്ഥാനം കോട്ടയത്താണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-26.jpg)

ബി.ജെ.പി മധ്യമേഖലാ പ്രസിഡൻ്റായ എൻ. ഹരി കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ബോർഡ് അംഗമായിരുന്നു.