> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യുവശക്തിയെ സാമൂഹിക പുരോഗതിക്കായി വിനിയോഗിക്കണം: പി.ജി.എം നായര്‍ കാരിക്കോട്
- URL: https://www.vaikomvartha.com/n-ss-vaikom/
- Published: 2026-09-27T14:32:49.000Z
- Updated: 2026-09-27T14:32:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സാമൂഹിക പുരോഗതിക്കായി യുവശക്തിയെ ഉപയോഗിക്കുവാന്‍ കഴിയുന്ന വിപുലമായ സംവിധാനം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി എന്‍.എസ്. എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും വൈക്കം യൂണിയന്‍ പ്രസിഡന്റുമായ പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു. താലൂക്ക് എന്‍.എസ്.എസ്. യുണിയന്‍ നവതി ആഘോഷത്തിന്റെ ഭാഗമായ് നടത്തി വരുന്ന യുവത്വം വിവേകാനന്ദം പ്രോജക്ടിന്റെ ഭാഗമായി നടത്തിയ യംങ് പ്രൊഫഷണല്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗങ്ങളിലെ വിവിധ മേഖലകളില്‍ വിദഗ്ദരായവര്‍ സമ്മേളനത്തില്‍ പങ്കെടു ത്തു. സംരംഭകത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങി പത്തിന പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-12.jpg)

പങ്കെടുത്തവരുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഇന്നോവറ്റീവ് ഐഡിയ ബാങ്ക് രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. പി. പ്രസാദ് മോഡറേറ്ററായി. യുണിയന്‍ സെക്രട്ടറി അഖില്‍ ആര്‍. നായര്‍, എച്ച്.ആര്‍ കോഓഡിനേറ്റര്‍ ശ്രീഹരി, എന്‍. മധു, പി.എന്‍ രാധാകൃഷ്ണന്‍, കെ. ജയലക്ഷ്മി, വിജയന്‍ നായര്‍, കൃഷ്ണകുമാര്‍, മായാദേവി, സി.എന്‍ ഓമന, കെ. അജിത്, എസ്. മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.