> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ
- URL: https://www.vaikomvartha.com/naaluvyssukaariye-tttttikkonnttupooy-prti-pittiyi-2/
- Published: 2026-02-11T11:50:14.000Z
- Updated: 2026-02-11T11:51:37.000Z
- Author:  Vaikom Vartha News Desk
- Tags: Wayanad

വയനാട്: മിന്നൽ നീക്കത്തിലൂടെ പോലീസ് മാനന്തവാടിയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി വലയിലാക്കി. വയനാടിനെ നടുക്കിയ ബാലികയുടെ തിരോധാനത്തിന് പിന്നിലെ പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് സ്വദേശിയായ ജിഹാസ് (25) ആണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞിനെ കാണാതാകുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/02/1000428621.jpg)

മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ഏഴ് കിലോമീറ്റർ അകലെയുള്ള തരുവണയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.സി.ടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ശാസ്ത്രീയമായ തെളിവുകളിലൂടെ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.