> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാഷണൽ സയൻസ് എക്‌സ്‌പോ: എക്‌സിബിഷൻ സ്റ്റാൾ രണ്ടാം സ്ഥാനം എസ്.ആർ.ഐ.ബി.എസ്
- URL: https://www.vaikomvartha.com/naassnn-sy-s-ekspoo-eksibiss-srrrraa-rnnttaan-sthaann-es-aa-ai-bi-es/
- Published: 2026-02-04T12:50:16.000Z
- Updated: 2026-02-04T12:50:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: നാഷണൽ സയൻസ് എക്‌സ്‌പോ വിഭാഗത്തിൽ രണ്ടാമത്തെ മികച്ച എക്‌സിബിഷൻ സ്റ്റാൾ അവാർഡ് എസ്.ആർ.ഐ.ബി.എസ് നേടി.  
എറണാകുളത്തു നടന്ന കേരള സയൻസ് കോൺഗ്രസിലാണ് ശ്രദ്ധേയമായ നേട്ടങ്ങളുമായി പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്). ന് ഈ നേട്ടം.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എസ്.ആർ.ഐ.ബി.എസ്. വാൻ ഡി ഗ്രാഫ് ജനറേറ്റർ, മാഗ്ലെവ് ട്രെയിൻ മോഡൽ, ക്വാണ്ടം കമ്പ്യൂട്ടർ മോഡൽ എന്നിങ്ങനെയുള്ള ശാസ്ത്ര കൗതുകങ്ങളും വിവിധ പരീക്ഷണങ്ങളും സ്റ്റാളിൽ ഒരുക്കിയിരുന്നു. എസ്.ആർ.ഐ.ബി.എസ്. കോളജ് കണക്ട് പദ്ധതിയിലൂടെ സി.എം.എസ് കോളേജ്, ബി.സി.എം കോളജ്, ബേസിലിയസ് കോളജ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്റ്റാൾ ഒരുക്കിയത്. സയന്റിസ്റ്റ് ഡെലിഗേറ്റ് വിഭാഗത്തിൽ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും മികച്ച ഓറൽ പ്രസന്റേഷൻ പുരസ്‌കാരങ്ങളും സ്ഥാപനത്തിലെ ഗവേഷകർക്ക് ലഭിച്ചു. ഗണിതശാസ്ത്ര വിഭാഗത്തിൽ ഡോ. എം.എം. ശ്രീജിത്തും ഭൗതികശാസ്ത്ര വിഭാഗത്തിൽ ഡോ.കെ. അർജുനുമാണ് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. ജനുവരി 30 മുതൽ ഫെബ്രുവരി രണ്ട് വരെ എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ വെച്ചായിരുന്നു 38ാ-മത് കേരള സയൻസ് കോൺഗ്രസ് നടന്നത്.