> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാട്ടുകൂട്ടം ഓണാഘോഷം
- URL: https://www.vaikomvartha.com/naattttukuuttttn-oonnaaghoossn/
- Published: 2026-08-16T07:40:47.000Z
- Updated: 2026-08-16T07:46:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയാലപ്പറമ്പ് ഗ്രാമത്തിന്റെ സാംസ്കാരിക വീഥിയിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന തലയോലപ്പറമ്പ് നാട്ടുകൂട്ടം സാംസ്കാരിക വേദിയുടെ ഓണോത്സവം ഓഗസ്റ്റ് 27, 28 തീയതികളിൽ ആഘോഷിക്കും.  
​തലയോലപ്പറമ്പിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകൂട്ടം പ്രവർത്തകർ. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും പരമ്പരാഗത ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000656505-4.jpg)

  
27-ന് സാംസ്കാരിക സമ്മേളനം 28-ന് കൊച്ചിൻ പ്രണവ് അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ പ്രധാന പരിപാടികളാണ്. 27-ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് എറണാകുളം സബ് ജയിൽ സൂപ്രണ്ട് ടി. പ്രഭൻ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് മേഘനാഥൻ അദ്ധ്യക്ഷത വഹിക്കും. ജുബിലി ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകത്ത് നിർവഹിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-9.png)

ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജോർജ് എം.ജെ. നാമംകുളങ്ങര ഓണസന്ദേശം നൽകും. പഞ്ചായത്തംഗം സോഫി ജോസഫ്, ക്ലബ്ബ് സെക്രട്ടറി സോണി ജോസഫ്, പി.എ.അനിൽകുമാർ, അരുൺ വിജയൻ എന്നിവർ പ്രസംഗിക്കും.  
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.