> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാടുണർത്തി കെ. അജിത്തിൻ്റെ റോഡ് ഷോ
- URL: https://www.vaikomvartha.com/naattunn-tti-ke-ajitti-rre-rroodd-ssoo/
- Published: 2026-03-19T15:47:25.000Z
- Updated: 2026-03-19T15:47:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: എൻ.ഡി.എ വൈക്കം നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ അജിത്ത് നയിച്ച മെഗാ റോഡ് ഷോ തലയോലപ്പറമ്പ് പള്ളിക്കവലയിലെ ഏജെ ജോണിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ചു. നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മത്തായി റോഡ് ഷോ ഉദ്ഘാടനം ചെയ്തു. വൈക്കം ബോട്ട് ജെട്ടിയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി യാത്ര അവസാനിച്ചു സമാപന സമ്മേളനം ബിഡിജെഎസ് കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് എം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ മഹേഷ്, സുമേഷ് കൊല്ലേരിൽ, ലാൽ കൃഷ്ണ, ലേഖാ കെ കെ, പി സി ബിനീഷ്കുമാർ,പി. ആർ സുഭാഷ്, പി കെ ശശിധരൻ, രമേശ് കാവിമറ്റം, രജനി, പ്രീജു കെ ശശി, വി അമ്പിളി, പി ഡി സരസൻ, ജെ ആർ ഗോപാലകൃഷ്ണൻ, കുഞ്ഞുമോൻ റോഡ് ഷോയിൽ എൻഡിഎ ജില്ലാ മണ്ഡലം നേതാക്കളും നുറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.രാവിലെ വെച്ചൂർ പഞ്ചായത്തിലെ ബണ്ട് റോഡ്, വേരുവള്ളിൽ, ഇടയാഴം, അച്ചിനകം, അമ്പികമാർക്കറ്റ് ഭാഗത്തും ഉച്ച കഴിഞ്ഞ് തലയാഴം പഞ്ചായത്തിലെ ഉല്ലല, പുത്തൻപാലം, ആലത്തൂർ, തോട്ടകം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉല്ലല ചെറുപുഷ്പം ദേവാലയത്തിലേയും, ബണ്ട് റോഡ് സെൻ്റ് ജോസഫ് ചർച്ചിലെ വിശുദ്ധ ഔസേപ്പ് പിതാവിൻ്റെ മരണ തിരുനാളിലെ ഊട്ട് നേർച്ചയിലും പങ്കെടുത്തു.